നൊമ്പരക്കാഴ്ച; ദുബായില്‍നിന്ന് അമ്മയുടെ ചിതാഭസ്മവുമായി 11 മാസം പ്രായമായ കുഞ്ഞ്

ട്രിച്ചി- കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ചിതാഭസ്മവുമായി എത്തിയ 11 മാസം പ്രായമായ കുഞ്ഞ് കണ്ടുനിന്നവര്‍ക്ക് നൊമ്പരമായി.
ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഞ്ഞിനെ കല്ലാക്കുറിച്ചി സ്വദേശിയായ പിതാവ് വേളവന്‍ ഏറ്റുവാങ്ങി.
കുടുംബം കണക്കെണിയിലായതിനെ തുടര്‍ന്നാണ് 38 കാരിയായ ഭാര്യ ഭാരതി ഒമ്പത് മാസം പ്രായമായ കുഞ്ഞുമായി ദുബായില്‍ ജോലിക്ക് പോയത്. മൂത്ത മകന്‍ കിഡ്‌നി തകര്‍ന്നു മരിക്കുന്നതുവരെ മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം വളരെ സന്തോഷത്തിലായിരുന്നു. ചികിത്സാ ചെലവ് കാരണമാണ് കുടുംബം കടക്കെണിയിലായത്.
കോവിഡ് ബാധിച്ച് ഭാരതി മേയ് 29നാണ് ദുബായില്‍ മരിച്ചത്. മൃതദേഹം  അവിടെ തന്നെ മറവുചെയ്തു. ഭാരതി ചികിത്സയിലിരിക്കെ കുഞ്ഞ് സുഹൃത്തുക്കളുടെ സംരക്ഷണയിലായിരുന്നു.

 

 

Latest News