കുറ്റിപ്പുറത്ത് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബുകള്‍ ഉപേക്ഷിച്ച നിലയില്‍

കുറ്റിപ്പുറത്ത് കുഴിബോംബ് കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.

മലപ്പുറം- കുറ്റിപ്പുറം ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിനു സമീപത്തുനിന്ന് അഞ്ച് കുഴിബോംബുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മിനിപമ്പ തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപമാണ് സൈന്യം ഉപയോഗിക്കുന്നതെന്ന് കരുതപ്പെടുന്ന മൈനുകള്‍ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി പ്രദേശ വാസികളാണ് ചാക്കില്‍കെട്ടിയ നിലയില്‍ ബോംബുകള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബുകള്‍ നിര്‍വീര്യമാക്കാനായി മലപ്പുറത്തെ എ ആര്‍ ക്യാമ്പിലേക്കു മാറ്റിയിരിക്കുകയാണ്.

കുറ്റിപ്പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

 

Latest News