ആരാധനലായങ്ങൾ തുറക്കുന്നതിൽ അടുത്ത ആഴ്ച തീരുമാനം-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ബുധനാഴ്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും നല്ല സഹചര്യം വരുന്ന സമയത്ത് ആരാധനാലയങ്ങൾ തുറക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. ഓരോ ആഴ്ചയിലെയും രോഗബാധയുടെ നിരക്ക് ബുധനാഴ്ചകളിലാണ് പരിശോധിക്കുക. ഈ ആഴ്ചയിലെ നില നോക്കി അടുത്ത ബുധനാഴ്ച തീരുമാനം എടുക്കാം. ആരാധനാലയങ്ങൾ അടച്ചിടുക എന്നതല്ല സർക്കാർ നിലപാട് എന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
 

Latest News