ട്വിറ്റര്‍ ദുരുപയോഗം; രണ്ട് ഉദ്യോഗസ്ഥര്‍ പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി

ന്യൂദല്‍ഹി- ട്വിറ്റര്‍ ഇന്ത്യയുടെ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററിന്റെ ദുരുപയോഗം തടയുന്നതിനു സ്വകീരിക്കുന്ന മാര്‍ഗങ്ങള്‍ വിശദീകരിക്കാനാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി വിളിപ്പിച്ചത്.
ഓണ്‍ലൈനില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ദുരുപയോഗം തടയുന്നതിലുമുള്ള പ്രശ്‌നങ്ങളാണ് പാര്‍ലമെന്ററി സമിതി പരിശോധിക്കുന്നത്.
ട്വിറ്റര്‍ പ്രതിനിധികള്‍ക്കു പുറമെ ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരേയും ശശി തരൂര്‍ നേതൃത്വം നല്‍കുന്ന വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമങ്ങളില്‍ പാലിക്കുന്നതിലുള്ള വീഴ്ചയില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് ട്വിറ്റര്‍ മേധാവികളെ വിളിപ്പിച്ചത്.

 

Latest News