കൊച്ചി- ഫോൺ വിളി കേസിൽ കുറ്റവിമുക്തനായി മന്ത്രി സ്ഥാനത്തേക്ക് മടങ്ങിവരാമെന്ന എ.കെ ശശീന്ദ്രന്റെ മോഹത്തിന് തിരിച്ചടി. ശശീന്ദ്രന് എതിരായ പരാതി പിൻവലിക്കില്ലെന്ന് കേസിലെ പരാതിക്കാരിയായ യുവതി അറിയിച്ചു. ഇക്കാര്യം അറിയിച്ച് ഹൈക്കോടതിയിൽ ഹരജി നൽകി. നേരത്തെ ശശീന്ദ്രന് എതിരായ പരാതി പിൻവലിക്കുകയാണെന്ന് അറിയിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പിൻവലിച്ച് കുറ്റവിമുക്തനായ ശേഷം മന്ത്രി സ്ഥാനത്തേക്ക് മടങ്ങിവരാമെന്ന ശശീന്ദ്രന്റെ മോഹത്തിനാണ് ഇതോടെ തിരിച്ചടിയായത്. ഇന്ന് രാവിലെ ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോഴാണ് പരാതി പിൻവലിക്കുന്നില്ലെന്ന് യുവതി അറിയിച്ചത്. പരാതിയിൽ കക്ഷി ചേർന്ന ബി.ജെ.പിയുടെ ചില നേതാക്കളും ഈ കേസിൽ കക്ഷി ചേർന്നിരുന്നു. കേസ് പിൻവലിക്കുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന് ഭയന്നാണ് യുവതി കേസ് പിൻവലിച്ചത് എന്നും സൂചനയുണ്ട്.
കേസ് ഒത്തുതീർക്കുന്നതിനെതിരെ സർക്കാർ നിലപാടും ശ്രദ്ധേയമായി. രണ്ടു കക്ഷികൾ കോടതിക്ക് പുറത്ത്‌നിന്ന് കേസ് ഒത്തുതീർപ്പാക്കിയാൽ വിചാരണക്ക് എന്താണ് പ്രസക്തി എന്നാണ് സർക്കാർ ചോദിച്ചത്. ഇതോടെ, എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകാമെന്ന മോഹവും ഇതോടെ പൊലിഞ്ഞു.






