Sorry, you need to enable JavaScript to visit this website.

ഖുർആൻ പാരായണത്തിനിടെ വിദ്യാർഥിനി മരണപ്പെട്ടു 

റിയാദ് - അധ്യാപികക്കും സഹപാഠികൾക്കും മുന്നിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ഖുർആൻ അധ്യയന മേഖലയിൽ പ്രവർത്തിക്കുന്ന തഅല്ലും സൊസൈറ്റി വിദ്യാർഥിനി ശരീഫ ബിൻത് മിസ്ഫർ അൽഖഹ്താനിയാണ് മരണപ്പെട്ടത്. വിശുദ്ധ ഖുർആനിൽ നിന്ന് പഠിച്ച ഭാഗങ്ങൾ അധ്യാപികക്കു മുന്നിൽ പാരായണം ചെയ്തു കേൾപിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിദ്യാർഥിനി കുഴഞ്ഞുവീണത്. ഉടൻ തന്നെ മരണം സംഭവിച്ചു.
 

Latest News