അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട ബൽജുർശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടു സഹോദരിമാർ മരണപ്പെട്ടു. ലോറിയിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നെന്ന് അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു. ട്രാഫിക് പോലീസും റെഡ് ക്രസന്റ് പ്രവർത്തകരും സിവിൽ ഡിഫൻസും ചേർന്നാണ് കാറിൽ കുടുങ്ങിയ യാത്രക്കാരികളെ പുറത്തെടുത്തത്. പരിക്കേറ്റ വനിതകളിൽ ഒരാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വനിത പ്രിൻസ് മുശാരി ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചതെന്നും ഇമാദ് അൽസഹ്‌റാനി പറഞ്ഞു. അപകടത്തിൽ പെട്ട കാർ നിശ്ശേഷം തകർന്നു