കോവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണം-സി.പി.എം

തിരുവനന്തപുരം- ആളുകളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗവ്യാപനം കുറയുന്നത് പരിഗണിച്ച് വേഗത്തിൽ ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു
കോവിഡ് നിയന്ത്രണങ്ങൾ ഇളവുവരുത്തിയ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണമെന്ന് മത സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

Latest News