Sorry, you need to enable JavaScript to visit this website.

മദ്യശാലകൾ തുറന്നപ്പോൾ റെക്കോർഡ് വില്പന, ഒന്നാം സ്ഥാനത്ത് പാലക്കാട്

തിരുവനന്തപുരം- കോവിഡ് ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്ന ആദ്യ ദിവസം കേരളത്തിൽ വിറ്റത് 51 കോടിയുടെ മദ്യം. റെക്കോർഡ് വിൽപനയാണിത്. ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. ഈ ഔട്ട്‌ലെറ്റിൽ 68 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. 
തിരുവനന്തപുരം പവർ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി ഏറ്റവും കൂടുതൽ വിൽപന നടന്നത്. 65 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. ഇരിഞ്ഞാലക്കുടയിലെ ഔട്ട്‌ലെറ്റിൽ 64 ലക്ഷം രൂപയുടെ മദ്യവും വിൽപന നടന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നായിരുന്നു സംസ്ഥാനത്ത് മദ്യവിൽപ്പന നിർത്തിവെച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ബെവ്‌കോയുടെ 225 ഔട്ട്‌ലെറ്റുകളാണ് വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചത്.
 

Latest News