സൗദിയിലേക്ക് വരുന്ന യാത്രക്കാരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഉറപ്പാക്കണം, വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

റിയാദ്- സൗദിയിലേക്ക് പുറപ്പെടുന്ന എല്ലാ വിദേശി യാത്രക്കാരും വിമാനത്തില്‍ കയറുംമുന്‍പ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സൗദി വ്യോമയാന അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ സൗദിയിലെ വിമാനത്താവളത്തില്‍ അനാവശ്യമായ കാലതാമസവും സങ്കീര്‍ണതകളുമുണ്ടാകുമെന്നും ജി.എ.സി.എ മുന്നറിയിപ്പ് നല്‍കി.
വാക്‌സിനെടുത്തവരും അല്ലാത്തവും രജിസ്‌ട്രേഷന്‍ നടത്തണ്ടതുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ മുഖീമിലും എടുത്തവര്‍ മുഖീം കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ ഇ പോര്‍ട്ടലിലും വാക്‌സിനേഷന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

 

Latest News