Sorry, you need to enable JavaScript to visit this website.

ഈ ജോലി ഞാൻ വെറുക്കുന്നു, ജീവനക്കാരന്റെ രാജിക്കത്ത് വൈറലയി 

ലൂയിവില്ല- ഒരു രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിവില്ലയിലെ  മക്‌ഡോണാൾഡ്‌സ് റെസ്‌റ്റോറന്റിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് രാജിവെച്ചത്. അതിനുശേഷം അദ്ദേഹം തന്റെ സഹപ്രവർത്തകരും കടയിലേക്ക് വരുന്ന ആളുകളും വരുന്ന വഴിയിൽ ഒരു കുറിപ്പ് എഴുതി ഒട്ടിച്ചു. വികാരം അടക്കിപ്പിടിക്കാൻ കഴിയാതിരുന്ന അയാൾ ഇങ്ങനെയാണ് എഴുതി വെച്ചത്.  'ഞാൻ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല എന്നും ഞാനീ ജോലി വെറുക്കുന്നു' എന്നാണ് രാജിവെച്ച വ്യക്തി എഴുതി വെച്ചത്. ഷോപ്പിലേക്ക് വരുന്ന വഴി കുറിപ്പ് ശ്രദ്ധയിൽപെട്ട ഒരു ഉപഭോക്താവാണ് അത് ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. വൈകാതെ തന്നെകുറിപ്പ് വൈറലായി. ആ ജീവനക്കാരന്റെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടും പണ്ട് ജോലി രാജിവെച്ച ഓർമ്മകളും ഓരോരുത്തരും പോസ്റ്റിനു താഴെ കുറച്ചു.
 

Latest News