Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ. സുധാകരന്റെ നിയമനം: കോൺഗ്രസിന്  പുത്തനുണർവ് നൽകും  -റിയാദ് ഒ.ഐ.സി.സി

കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദ് ഒ.ഐ.സി.സി പ്രവർത്തകർ ലഡു വിതരണം ചെയ്യുന്നു. 

റിയാദ് - കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ മനസ്താപനത്തിലിക്കുന്ന പ്രവത്തകർക്ക് പുത്തനുണർവ് നൽകാൻ ശേഷിയുള്ള കരുത്തുറ്റ നേതൃത്വമാണ് നിലവിൽവന്നിരിക്കുന്നതെന്ന് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റും പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദീഖ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. രഘുനാഥ് പറശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. സെൻട്രൽ റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, ഷംനാഥ് കരുനാഗപ്പള്ളി, ജില്ലാ പ്രസിഡന്റുമാരായ നിഷാദ് ആലംകോട്, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, അബദുൽ കരീം കൊടുവള്ളി, ജയൻ മുസാഹ്മിയ, തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് ബൂത്ത് തലങ്ങളിലുള്ള പ്രവർത്തകർക്ക് ആവേശം പകർന്നു മുന്നോട്ട് പോകാൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിയട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിയമനത്തിലും ആഹ്ലാദം പ്രകടിപ്പിച്ച പ്രവർത്തകർ ലഡു വിതരണം ചെയ്തു. ജനറൽ സെക്രട്ടറിമാരായ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്‌യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. 

 


 

Latest News