Sorry, you need to enable JavaScript to visit this website.

ഹരിയാന ഗ്രാമത്തില്‍ എല്ലാ ദിവസവും ദേശീയഗാനം നിര്‍ബന്ധമാക്കി ആര്‍എസ്എസ്

ഭനക്പൂർ ഗ്രാമ മുഖ്യനും അതിഥികളും ദേശീയഗാനം ചൊല്ലുന്നു.

20 ഉച്ചഭാഷിണികള്‍ സ്ഥാപിച്ചു

ചണ്ഡിഗഡ്- ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ഭനക്പൂര്‍ ഗ്രാമവാസികള്‍ എല്ലാ ദിവസവും ആരംഭിക്കുന്നത് ദേശീയഗാനത്തോടെ. അയ്യായിരത്തോളം പേരുള്ള ഈ ഗ്രാമത്തില്‍ വിവിധയിടങ്ങളിലായി 20 ലൗഡ് സ്പീക്കറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി രാവിലെ എട്ടു മണിക്ക് ദേശീയ ഗാനം കേള്‍പ്പിക്കും.

ആര്‍എസ്എസുകാരനായ ഗ്രാമ മുഖ്യന്‍ 24-കാരനായ സചിന്‍ മേദോട്ടിയയുടെ നേതൃത്വത്തിലാണ് ഈ സംവിധാനമൊരുക്കിയത്. 2.97 ലക്ഷം രൂപ ചെലവിട്ടാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചത്. സചിന്റെ വീട്ടിലാണ് കണ്‍ട്രോള്‍ റൂം. ജനങ്ങളെല്ലാം ഒരുമിച്ച് ദേശീയഗാനം ചൊല്ലുന്ന തെലങ്കാനയിലെ ജമ്മികുണ്ട ഗ്രാമത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതു സ്ഥാപിച്ചതെന്ന് സചിന്‍ പറയുന്നു. 

ആര്‍ എസ് എസ് ഹരിയാന കോ കണ്‍വീനര്‍ ഗംഗ ശങ്കര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രതാപ് സിങ്, ബിഎസ്പി എംഎല്‍എ തേക്ക് ചന്ദ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ദിവസവും രണ്ടു തവണ ദേശീയ ഗാനം കേള്‍പ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദിവസം ഒരു തവണ മാത്രം മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. നിരീക്ഷണത്തിനായി ഗ്രാമത്തിലുടനീളം 22 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

 


 

 

 

Latest News