അലീഗഢില്‍ രണ്ട് റോഹിംഗ്യക്കാര്‍ അറസ്റ്റില്‍, നിയമവിരുദ്ധ താമസക്കാരെന്ന് എ.ടി.എസ്

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ അലീഗഢില്‍നിന്ന് രണ്ട് റോഹിംഗ്യന്‍ വംശജരെ  അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി താമസിച്ചിരുന്ന മുഹമ്മദ് റഫീഖ്, മുഹമ്മദ് ആമിന്‍ എന്നിവരെയാണ് ഭീകരവിരുദ്ധ സക്വാഡ് (എ.ടി.എസ്)അറസ്റ്റ് ചെയ്തത്.
കോട്‌വാലി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ മഖ്ദൂം നഗറില്‍നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് യു.എന്‍.എച്ച്.സി.ആര്‍ കാര്‍ഡുകളും ഒരു മൊബൈല്‍ ഫോണും ആറ് സ്വര്‍ണ ബിസ്‌കറ്റുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തതായി എ.ടി.എസ് പറഞ്ഞു.

 

Latest News