ജിദ്ദ- കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽനിന്ന് തിരിച്ച് സൗദിയിൽ എത്താനാകാത്തവർക്ക് റീ എൻട്രി സൗജന്യമായി പുതുക്കി നൽകുന്ന സംവിധാനത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സേവനം മലയാളികൾ അടക്കമുള്ള നിരവധിയാളുകൾക്ക് ലഭ്യമായി തുടങ്ങി. ഓഗസ്റ്റ് 31 വരെയാണ് റീ എൻട്രി സൗജന്യമായി നീട്ടി നൽകിയത്. ഈ കാലയളവിലേക്ക് ഇഖാമയും പുതുക്കി നൽകുന്നുണ്ട്.
മുഖീം വെബ്‌സൈറ്റിൽപ പ്രവേശിച്ച് ഇഖാമ നമ്പറോ വിസ നമ്പറോ അനുബന്ധ രേഖയായി പാസ്‌പോർട്ട് നമ്പർ, പേര്, ജനന തിയതി, ഇഖാമ തീരുന്ന ദിവസം, വിസ തീരുന്ന ദിവസം എന്നിവ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തിയാൽ ഇഖാമ പുതുക്കിയിട്ടുണ്ടോ എന്ന് അറിയാനാകും.
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുന്നതാണ് സൗജന്യമായി റീ എൻട്രി പുതുക്കുന്ന സേവനം നിലവിൽ വന്നത്.
റീ എന്‍ട്രി പുതുക്കിയിട്ടുണ്ടോ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






