ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തുണി വ്യാപാരിയില്‍നിന്ന് അരക്ഷം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

മംഗളൂരു- ലോക്ഡൗണ്‍ കാലത്ത് തുണിക്കട തുറക്കാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞ് അരലക്ഷം രൂപ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍. മംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാള്‍ വ്യാപാരിയെ സമീപിച്ചതെന്ന് പോലീസ് പറഞഞു.
ദീപക് രാജേഷ് കെയെല്‍ഹോ (45) എന്നയാളാണ് അറസ്റ്റിലായത്.
കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ ഇയാള്‍ മറ്റു രണ്ടു പേരോടൊപ്പമാണ് ടോക്കിയോ മാര്‍ക്കറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയുടെ ഉടമ അബ്ദുറഹ്്മാനെ സമീപിച്ചത്.
50,000 രൂപ നല്‍കാന്‍ വിസമ്മതിച്ച അബ്ദുറഹ്്മാനോട് സംഘം പ്രശ്‌നം പരിഹരിക്കാന്‍ പതിനായിരം രൂപ ആവശ്യപ്പെട്ടു. പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റഹ്്മാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മംഗളൂരു നോര്‍ത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News