കോവിഡ് ഇന്ത്യയെ തകര്‍ത്തുവെന്ന് ട്രംപ്; ചൈന നഷ്ടപരിഹാരം നല്‍കണം

വാഷിംഗ്ടണ്‍-കൊറോണ വൈറസ് ഇന്ത്യയെ തകര്‍ത്തുകളഞ്ഞുവെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് വ്യാപനത്തിനു കാരണക്കാരായ ചൈന അമേരിക്കക്ക് 10 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ചൈന ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നാണ് കൊറോണ വൈറസ് പുറത്തുചാടിയതെന്ന ആരോപണം ട്രംപ് ആവർത്തിച്ചു.

 

Latest News