Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ജിദ്ദ- സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1309 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1022 പേരുടെ അസുഖം ഭേദമായി. 14 രോഗികളാണ് മരിച്ചത്. മക്കയിൽ 388 പേർക്ക് പുതുതായി രോഗം ബാധിച്ചു. റിയാദ് 265, കിഴക്കൻ പ്രവിശ്യ 235, അസീർ 115, ജിസാൻ 95, മദീന 81, അൽ ഖസീം 53, നജ്‌റാൻ 21, അൽ ബാഹ 17, ഹായിൽ 17, തബൂക്ക് 11, ഉത്തര അതിർത്തി 9, അൽ ജൗഫ് 2 എന്നിങ്ങനെയാണ് പുതിയ രോഗികൾ. 10879 പേർ ചികിത്സയിലുള്ളതിൽ 1533 പേരുടെ നില ഗുരുതരമാണ്.
 

Latest News