റിയാദിൽ റാപ് ഗായകൻ അറസ്റ്റിൽ

റിയാദിലെ ഷോപ്പിംഗ് മാളിൽ റാപ് ഗായകൻ ഗാനമാലപിക്കുന്നു. വലത്ത്: ഗായകനെ സുരക്ഷാ സൈനികർ കസ്റ്റഡിയിലെടുക്കുന്നു

റിയാദ് - നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാളിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പങ്കെടുത്ത റാപ് ഗായകനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിരവധി പേർക്കു മുന്നിൽ ഗാനമാലപിക്കുന്നതിനിടെയാണ് ഗായകനെ അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ സുരക്ഷാ സൈനികർ അറസ്റ്റ് ചെയ്തത്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പങ്കെടുത്തതിനാണ് റാപ് ഗായകനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. 
വൻതോതിൽ ആളുകൾ ഒത്തുചേരുന്നതിലേക്ക് നയിക്കുന്ന നിലക്കുള്ള ഉദ്ഘാടനങ്ങളും സംഗീത, വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനും ആളുകളെ കൂട്ടാൻ ലക്ഷ്യമിട്ട് സെലിബ്രിറ്റികളെ ക്ഷണിക്കുന്നതിനും വിലക്കുണ്ട്. സംഗീത പരിപാടിക്കിടെ റാപ് ഗായകനെ സുരക്ഷാ സൈനികർ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
.


 

Latest News