ആയിഷ സുല്‍ത്താനയേയും സി.പി.എം നേതാക്കളേയും ചേര്‍ത്ത് വ്യാജ പ്രചാരണം

കോഴിക്കോട്- സി.പി.എം നേതാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ആക്ടീവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയുടെ പേരില്‍ വ്യാജ പ്രചാരണം. മീഡിയാ വണ്‍ വാര്‍ത്തയായാണ് ഇക്കാര്യം പ്രചരിപ്പിക്കുന്നത്. നേതാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ആര് എന്ന് ഇപ്പോള്‍ പറയുന്നില്ല. പിന്തുണക്കുന്നവരുടെ ലക്ഷ്യം മറ്റു പലതുമാണ്. അല്ലാഹു നല്‍കിയ സൗകര്യം ഇപ്പോള്‍ ഒരു ശാപമായി തോന്നുന്നു- ആയിഷ സുല്‍ത്താനയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു.
ഇങ്ങനെയൊരു വാര്‍ത്ത മീഡിയ വണ്‍ നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും അറിയിച്ചുകൊണ്ട് മീഡിയ വണ്‍ വിശദീകരണം നല്‍കി. പ്രസിദ്ധീകരിക്കാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയവണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2021/06/17/ayisha22.jpeg

Latest News