Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് സൗദിയിൽ പുതിയ നിബന്ധന

റിയാദ്- ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന നിരോധനമുള്ള രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് സൗദി അറേബ്യ പുതിയ നിബന്ധന ഏർപ്പെടുത്തി. രണ്ടു ഡോസ് വാക്‌സിൻ എടുത്ത് ഇമ്യൂൺ ആയവർ 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് വിമാനതാവളത്തിലേക്ക് വരേണ്ടത്. ഇവർക്ക് വിമാനത്താവളത്തിൽ മറ്റു പരിശോധനകളോ രാജ്യത്ത് ക്വാറന്റീനോ ഉണ്ടായിരിക്കല്ല. രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ 72 മണിക്കൂർ മുമ്പ് എടുത്ത പി.സി.ആർ ടെസ്റ്റ് കാണിക്കണം. ഇവർ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയുകയും വേണം. ആദ്യ ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്റ്റ് എടുക്കുകയും വേണമെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

Latest News