Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് വരുന്ന വിദേശികളുടെ വാക്‌സിൻ വിവരങ്ങളുടെ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍

റിയാദ് - സൗദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളും വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തെത്തുന്നതിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം പ്രാബല്യത്തില്‍. (https://muqeem.sa/#/vaccine-registration/home) എന്ന ലിങ്ക് വഴി ഓൺലൈൻ ആയി നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവർത്തിച്ചു. എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ പ്രവേശന നടപടികൾ വേഗത്തിലാക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കാത്തിരിക്കേണ്ടിവരുന്ന സമയം കുറക്കാനും ഇത് സഹായിക്കും. വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ ഗൾഫ് പൗരന്മാർക്കും എല്ലായിനങ്ങളിലും പെട്ട പുതിയ വിസകളിൽ രാജ്യത്തെത്തുന്നവർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും ആശ്രിതർക്കും വാക്‌സിൻ വിവരങ്ങൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യൽ ബാധകമാണെന്നും ജവാസാത്ത് പറഞ്ഞു.

Latest News