Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്തനംതിട്ട ജില്ലയിലെ കമ്മ്യുണിറ്റി  കിച്ചണുകൾക്ക് പി.ജെ.എസ് സഹായം

ജിദ്ദ പി.ജെ.എസ് വള്ളിക്കോട് പഞ്ചായത്തിൽ നൽകുന്ന ആഹാര സാധനങ്ങളും അണുവിമുക്ത സാധനങ്ങളും പ്രസിഡന്റ് ജയൻ നായരിൽനിന്നും പഞ്ചായത്ത് മെംബർ എം.പി ജോസ് സ്വീകരിക്കുന്നു.

ജിദ്ദ - പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ആഹാര സാധനങ്ങളും  അണുവിമുക്ത സാധനങ്ങളും വിതരണം ചെയ്തു ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) മാതൃകയായി.
അടൂർ, പന്തളം മുൻസിപ്പാലിറ്റി, ഇലന്തൂർ, വടശ്ശേരിക്കര, പെരുനാട്, തണ്ണിത്തോട്, കടപ്ര, ചിറ്റാർ, ഓമല്ലൂർ, ചെന്നീർക്കര, വള്ളിക്കോട് തുടങ്ങിയ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിവിധ ആഹാരവസ്തുക്കൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ നേരിട്ട് എത്തിച്ചു നൽകി. പി.ജെ.എസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഈ സംരംഭത്തിൽ പങ്കാളികളായി. 
ജില്ലയിലെ കൂടുതൽ പഞ്ചായത്തുകൾക്ക് ഈ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ജീവകാരുണ്യ പ്രവർത്തന കൺവീനർ മനോജ് മാത്യു അടൂർ പറഞ്ഞു. പി.ജെ.എസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കൈമാറിയ ശേഷം പി.ജെ.എസ് ഏറ്റെടുക്കുന്ന മറ്റൊരു വലിയ പ്രവർത്തനമാണ് ഭക്ഷ്യവിതരണമെന്ന് പ്രസിഡന്റ് ജയൻ നായർ പ്രക്കാനം, വൈസ് പ്രസിഡന്റുമാരായ അലി തേക്ക്‌തോട്, ജോസഫ് വർഗീസ് വടശ്ശേരിക്കര, ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം, ട്രഷറർ സന്തോഷ് കെ ജോൺ എന്നിവർ അറിയിച്ചു. ഭാരവാഹികളായ സന്തോഷ് ജി നായർ, മാത്യു തോമസ്,  ജോസഫ് നെടിയവിള, യൂണിറ്റ് പ്രസിഡന്റ് മഹബൂബ് അഹമ്മദ്,  ശുഐബ് പന്തളം, പ്രണവം ഉണ്ണി കൃഷ്ണൻ, ശശിനായർ തുടങ്ങിയവർ ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നൽകി. എബി ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, സിയാദ് അബ്ദുല്ല പടുതോട്, ജോർജ് വർഗീസ്, അനിൽ കുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, നൗഷാദ് അടൂർ, സജി കുറുങ്ങാട്ട്, സന്തോഷ് പൊടിയൻ, മനുപ്രസാദ് ആറന്മുള, ആർട്ടിസ്റ്റ് അജയകുമാർ, ശറഫുദ്ദീൻ മൗലവി ചുങ്കപ്പാറ, നവാസ് റാവുത്തർ ചിറ്റാർ, അനിയൻ ജോർജ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

 

Latest News