കല്‍പറ്റ- സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന്റെ പരാതിപ്രകാരം കല്‍പറ്റ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കല്‍പറ്റ എസ്.എച്ച്.ഒയാണ് കേസെടുക്കുക.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഐ.പി.സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.






