വൈക്കത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം- ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കട്ടിലില്‍മരിച്ച നിലയിലും ഭര്‍ത്താവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ടു. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയില്‍ തങ്കച്ചന്‍(58) തൂങ്ങി മരിച്ച നിലയിലും, ഭാര്യ ഓമന (54) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഇരുവരേയും കാണാതിരുന്നതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ഇരുവരും കോവിഡ് മുക്തരായിരുന്നു. ഓമന ഹൃദ്‌രോഗി കൂടിയാണ്.
രാത്രിയില്‍ ഓമന മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു.കൂലിപ്പണിക്കാരായ ഇവര്‍ക്ക് മക്കളില്ല.വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
 

Latest News