Sorry, you need to enable JavaScript to visit this website.

കൊക്കകോളക്ക് പകരം ക്രിസ്റ്റിയാനോയുടെ വെള്ളമെടുക്കൽ, കോളക്ക് നഷ്ടം നാല് ബില്യൺ ഡോളർ

റിയോ- യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ തനിക്ക് മുന്നിൽനിന്ന് കൊക്കകോള എടുത്തുമാറ്റി വെള്ളം കുടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപദേശിച്ചതിനെ തുടർന്ന് കോള കമ്പനിക്കുണ്ടായത് വൻ നഷ്ടം. കോളയുടെ ഓഹരികളിൽനിന്ന് നാല് ബില്യൺ ഡോളറിന്റെ ഇടിവുണ്ടായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോളയുടെ ഓഹരി വില 56.10 ഡോളറിൽനിന്ന് 55.22 ആയി കുറഞ്ഞു. പത്രസമ്മേളനത്തിന് ശേഷമുണ്ടായ ഇടിവ് 1.6 ശതമാനം. വിപണി മൂല്യം 242 ബില്യൺ ഡോളറിൽനിന്നും 238 ആയും കുറഞ്ഞു. 
അതേസമയം, ഓരോ വ്യക്തികൾക്കും ഓരോ പാനീയങ്ങളിൽ മുൻഗണനയുണ്ടെന്നും അത് വ്യത്യസ്ത രുചികൾ ആയിരിക്കുമെന്നും പ്രസ്താവനയുമായി കൊക്കകോള രംഗത്തെത്തി. ക്രിസ്റ്റിയാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
 

Latest News