Sorry, you need to enable JavaScript to visit this website.

കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

കൊച്ചി- കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു. പിണവൂര്‍കുടി ആദിവാസി കോളനിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നു പുലര്‍ച്ചെയാണ് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത്. ഇതില്‍പ്പെട്ട ഒരാന കിണറ്റില്‍ വീഴുകയായിരുന്നു. സമീപത്തെ കൃഷിയിടങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വനപാലകരും പ്രദേശവാസികളും എത്തി ആനയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള ശ്രമം നടത്തുകയാണ്.
 

Latest News