Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന്

കോഴിക്കോട് - ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ആരാധനാലയങ്ങൾക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. 
മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണം. വിവിധ മേഖലകൾക്ക് ഇളവുകൾ അനുവദിച്ചപ്പോൾ ആരാധനാലയങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല. കഴിഞ്ഞ ഒരു വർഷത്തിലധികമായി പൂർണമായും ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്. ആരാധനക്ക് അനുവാദം നൽകണമെന്ന് മതസംഘടനകൾ  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ഈ ആവശ്യത്തെ തീർത്തും അവഗണിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. സർക്കാർ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. 

ഹുസൈൻ മടവൂർ
കോഴിക്കോട് - കോവിഡ് നിയന്ത്രണങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയ ലോക്ഡൗണിൽ സർക്കാർ നിരവധി ഇളവുകൾ അനുവദിച്ചതിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്തതിൽ പ്രമുഖ പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ ശക്തമായ അമർഷം രേഖപ്പെടുത്തി. 
എല്ലാ പ്രോട്ടോക്കോളും പാലിച്ച് കൊണ്ട് ആരാധാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘനകളും ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. അതിനാൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് മറ്റു സ്ഥാപനങ്ങളെ പോലെ ആരാധനാലയങ്ങളും തുറക്കാൻ അനുവദിച്ചേ മതിയാകൂ. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News