Sorry, you need to enable JavaScript to visit this website.

രാജ്യവ്യാപക സൈബര്‍ തട്ടിപ്പ്; 800 പേരില്‍നിന്ന് 20 കോടി രൂപ തട്ടി

ഹുക്കുംസിംഗ് ബൈസനും സഞ്ജയ് മഹ്‌തോയും

ന്യൂദല്‍ഹി- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 800 പേരില്‍നിന്ന് 20 കോടി രൂപ തട്ടിയ റാക്കറ്റ് പിടിയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകളുമായി ചേര്‍ന്നാണ് ശൃംഖല തകര്‍ത്തത്. എട്ട് പേരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിനാളുകള്‍ നിരീക്ഷണത്തിലാണ്.
തട്ടിപ്പ് നടത്തിയ പണം പ്രധാനമായും സ്മാര്‍ട് ഫോണുകള്‍ വാങ്ങി ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാനാണ് ഉപയോഗിച്ചത്.
കഴഞ്ഞ ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയിലാണ് ഇത്രയും തുക കബളിപ്പിച്ചതെന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിപ്പില്‍ പങ്കെടുത്ത 300ലേറെ പേരെ വിവിധ സംസ്ഥാനങ്ങളിലായി തിരിച്ചറിഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ ബലാഘട്ട് സ്വദേശി ഹുക്കും സിംഗ് ബൈസണ്‍, ജാര്‍ഖണ്ഡിലെ ദേവ്ഗഢ് സ്വദേശി സഞ്ജയ് മഹ്‌തോ എന്നിവരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍.
ഉദയ്പൂര്‍ സ്വദേശിയായ 78 കാരന്റെ അക്കൗണ്ടില്‍നിന്ന് ആറര ലക്ഷം നഷ്ടമായെന്ന പരാതിയെ തുടര്‍ന്ന് ഈ മാസം 11 നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വ്യാജ കറന്‍സ് കോഓര്‍ഡിനേഷന്‍ സെന്ററാണ് അന്വേഷണം ഏകോപിപ്പിച്ചത്.
 

 

 

 

Latest News