Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെറും 500 രൂപയും പത്തു മിനിറ്റും മതി, കോടിക്കണക്കിന് ആധാർ വിവരങ്ങൾ വിരൽതുമ്പിൽ

ചണ്ഡീഗഢ് -അതീവ സുരക്ഷിതമെന്ന് കേന്ദ്ര സർക്കാരും യുണീക് ഐഡെന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ആവർത്തിച്ചു പറയുന്ന ആധാറിലെ വ്യക്തിഗത വിവരങ്ങൾ പരസ്യമായി വിൽപ്പനയ്ക്ക്. തുച്ഛമായ വിലയ്ക്ക് കുറഞ്ഞ സമയത്തിനുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങൾ ആർക്കു വേണമെങ്കിലും ലഭ്യമാക്കുന്ന കച്ചവടക്കാർ സജീവമാണെന്ന് ദി ട്രിബ്യൂൺ പത്രം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. വാട്‌സാപ്പ് മുഖേനയാണ് ആധാർ വിവരങ്ങൾ വിൽക്കുന്ന സംഘത്തെ ബന്ധപ്പെട്ടത്. കോടിക്കണക്കിന് ആധാർ വിവരങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചോർത്തുന്നതിനുള്ള വഴി ഇവർ തുറന്നു കൊടുക്കുകയും ചെയ്തു.

പേ ടിഎം വഴി 500 രൂപ അടച്ചപ്പോൾ പത്തു മിനിറ്റിനകം ഇടനിലക്കാരൻ അതീവസുരക്ഷയുണ്ടെന്ന് പറയുന്ന ആധാർ വിവരശേഖരത്തിലേക്കുള്ള പ്രവേശനം ഒരുക്കി നൽകി. പിടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകളോടെയാണ് ഏജന്റ് ട്രിബ്ര്യൂൺ ലേഖിക്ക്ക് ലോഗിൻ ഐഡിയും പാസ്‌വേഡും കൈമാറിയത്. ഇതിനായി പ്രത്യേക ഗേറ്റ് വെ സൃഷ്ടിച്ചാണ് ഈ സംഘത്തിന്റെ പ്രവർത്തനം. ഇവർ നൽകുന്ന രഹസ്യകോഡ് നൽകി ഡാറ്റാബേസിലേക്ക് പ്രവേശിച്ചാൽ ആധാർ നമ്പർ നൽകി ആരുടേയും പൂർണ വ്യക്തി വിവരങ്ങൾ ലളിതമായി ചോർത്തിയെടുക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ വിവരങ്ങൾ പ്രിന്റെടുക്കണമെങ്കിൽ അതിനുള്ള സഹായവും സംഘം നൽകുന്നുണ്ട്. ട്രിബ്യൂൺ സംഘം 300 രൂപ കൂടി നൽകിയപ്പോൾ സംഘം ഒരു സോഫ്റ്റ്‌വെയർ നൽകി. ഇതുപയോഗിച്ച് എളുപ്പത്തിൽ ആധാർ കാർഡ് പ്രിന്റെടുക്കാനും കഴിയും.

ഈ വിവരം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ചണ്ഡീഗഢിലെ യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥർ. ആധാർ ഡാറ്റാബേസിന് സാങ്കേതിക പിന്തുണ നൽകുന്ന ബാംഗ്ലൂരിലെ സംഘത്തെ വിവരമറിയിച്ചിട്ടുണ്ട്. ഇതു ഗുരുതരമായ വീഴചയാണെന്ന് യു.ഐ.ഡി.എ.ഐ റീജണൽ സെന്റർ അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് ജിൻഡാൽ സമ്മതിച്ചു. ഡയറക്ടർ ജനറലിനും അഡീഷണൽ ഡയറക്ടർ ജനറലിനുമല്ലാതെ മറ്റൊരു മൂന്നാം കക്ഷിക്ക് പഞ്ചാബിലെ ഔദ്യോഗിക ആധാർ ഡാറ്റാബേസിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News