തൊഴിലാളികളെയുമായി അസമിലേക്ക് പോയ ബസിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി- ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരികെ വരാനാകാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് അസമിലെ നഗോറയിൽ  ടൂറിസ്റ്റ് ബസിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

റമദാനും നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ടൂറിസ്റ്റ് ബസുകളിലൊന്നിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം തിരിച്ചു വരാൻ മടി കാണിച്ചതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.

കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ  ആഴ്ചകൾക്ക് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അസമിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാൻ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവുവരും. ഇവരെ അസമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും കൈയൊഴിഞ്ഞതോടെയാണ തൊഴിലാളികൾ ദുരിതത്തിലായത്.

Latest News