ശ്രദ്ധിക്കുക, ജിദ്ദയിലെ അൽമലിക് റോഡ് വെള്ളിയാഴ്ച അടക്കുന്നു

ജിദ്ദ - ജിദ്ദ കിംഗ് അബ്ദുൽ അസീസ് (അൽമലിക്) റോഡ് വെള്ളിയാഴ്ച 12 മണിക്കൂർ നേരം പൂർണമായും അടക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് റോഡിൽ റെഡ്‌സീ മാളിനു മുന്നിൽ നടപ്പാലം നിർമിക്കാൻ വേണ്ടിയാണ് റോഡ് 12 മണിക്കൂർ നേരം അടക്കുന്നത്. നടപ്പാലത്തിന്റെ സ്റ്റീൽ സ്ട്രക്ചർ സ്ഥാപിക്കുന്നതിനുള്ള ജോലികൾക്കു വേണ്ടി വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് റോഡ് അടക്കുക. ഈ സമയത്ത് മുഴുവൻ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഗതാഗതം തിരിച്ചുവിടുന്നതിന് സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്നും ജിദ്ദ നഗരസഭ പറഞ്ഞു. 


 

Latest News