ഈ വര്‍ഷത്തെ എല്ലാ അപേക്ഷകളും റദ്ദാക്കിയതായി കേന്ദ്ര ഹജ് കമ്മിറ്റി

ന്യൂദല്‍ഹി- ഈ വര്‍ഷം ഹജിനു പോകാന്‍ സമര്‍പ്പിച്ചിരുന്ന എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമായി ഹജ് പരിമിതപ്പെടുത്താനുള്ള സൗദി അധികൃതരുടെ തീരുമാനം കണക്കിലെടുത്താണിത്.
സൗദി അധികൃതര്‍ നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മഖ്‌സൂദ് അഹ്്മദ് ഖാന്‍ സര്‍ക്കുലറില്‍ പറഞ്ഞു.

 

Latest News