ന്യൂദല്‍ഹി- കോവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നുള്ള ആദ്യ മരണം ഇന്ത്യ സ്ഥിരീകരിച്ചു. മാര്‍ച്ച് എട്ടിന് കോവിഡ് വാക്‌സിനെടുത്ത 68 കാരനാണ് ഗുരുതരമായ അലര്‍ജി കാരണം (അനഫിലാക്‌സിസ്) മരിച്ചത്.
കോവിഡ് പ്രതിരോധ വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയാണ് മരണം വാക്‌സിനേഷനെ തുടര്‍ന്നാണെന്ന്് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ കാവിഡ് 19 വാക്‌സിനേഷനുമായി ബന്ധിപ്പിക്കുന്ന മരണമാണിത്. 31 കേസുകള്‍ പരിശോധിച്ച ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അഞ്ച് കേസുകള്‍ ഫെബ്രുവരി അഞ്ചിനും എട്ട് കേസുകള്‍ മാര്‍ച്ച് ഒമ്പതിനും 18 കേസുകള്‍ മാര്‍ച്ച് 31 നുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.