Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആയിഷ സുൽത്താന ബംഗ്ലാദേശി ആണെന്ന് വ്യാജ പ്രചാരണം; പ്രതികരണവുമായി താരം

കൊച്ചി- ചിലർ ഒരുപാട് കഷ്‌പെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരി ആക്കാൻ. താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞു തരാം താൻ ആരാന്നും ഞാൻ ആരാന്നും... തനിക്കെതിരെ വ്യാജ പ്രൊഫൈൽ വഴി നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് എതിരെ ആയിഷ സുൽത്താന. അയിഷയെ ബംഗ്ലാദേശിയാക്കാൻ വ്യാജ പ്രൊഫൈലുകൾ വഴി നടക്കുന്ന ശ്രമത്തോട് പ്രതികരിക്കുകയായിരുന്നു ലക്ഷദ്വീപിൽനിന്നുള്ള സമരനായിക. 
ആയിഷ ലക്ഷദ്വീപുകാരിയല്ലെന്നും ബംഗ്ലാദേശ് സ്വദേശിനിയാണെന്നും വരുത്തി തീർക്കുന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രാഫൈലുകളിൽ വ്യക്തമാക്കുന്നത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി ആയിഷ സുൽത്താന തന്നെ രംഗത്തെത്തിയത്.
 

Latest News