Sorry, you need to enable JavaScript to visit this website.

പാവങ്ങളെ പരിഗണിക്കാത്ത ബജറ്റ് തള്ളി ഈജിപ്തില്‍ നാല് പാര്‍ട്ടികള്‍

കയ്‌റോ-ഈജിപ്തില്‍ പുതിയ ബജറ്റ് നാല് പാര്‍ട്ടികള്‍ തള്ളി. ഈജിപ്ഷ്യന്‍ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി, മോഡേണ്‍ ഈജിപ്ത്, എല്‍ തഗമ്മു, അല്‍ അദ്ല്‍ എന്നീ പാര്‍ട്ടികളാണ് 2021-22 വര്‍ഷത്തേക്ക് സര്‍ക്കാര്‍ തയാറാക്കിയ ബജറ്റ് സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ചത്. ബജറ്റ് സംബന്ധിച്ച് പ്രതിനിധി സഭയില്‍ ചര്‍ച്ച തുടരുകയാണ്.
പാവങ്ങളോട് വിവേചനം കാണിക്കുന്ന ബജറ്റ് ജനവിരുദ്ധമാണെന്നാണ് ഈ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത്. സബ്‌സിഡികള്‍ എടുത്തുകളഞ്ഞതും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. ദരിദ്ര വിഭാഗങ്ങളെ പരിഗണിക്കാത്ത ബജറ്റാണ് തയാറാക്കിയിരിക്കുന്നതെന്നും പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ കൂടുതല്‍ കടക്കെണിയിലാക്കുന്നത് കൂടിയാണ് ബജറ്റെന്ന് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാര്‍ലമെന്ററി കക്ഷി നേതാവ് ഇഹാബ് മന്‍സൂര്‍ കുറ്റപ്പെടുത്തി.

 

Latest News