പിണറായിയുടെ മകളെ ജയിലിലടക്കും-ഭീഷണിയുമായി ബി.ജെ.പി നേതാവ് 

തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ അന്വേഷണം തുടർന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ജയിലിൽ അടക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. കെ സുരേന്ദ്രനെതിരെ അതിക്രമം തുടർന്നാൽ പിണറായി അധികകാലം വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നും മകളെ കാണാൻ മുഖ്യമന്ത്രിക്ക് ജയിലിൽ വരേണ്ടിവരുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ സത്യാഗ്രഹ സമരത്തിനിടെയാണ് രാധാകൃഷ്ണന്റെ ഭീഷണി. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം.
 

Latest News