Sorry, you need to enable JavaScript to visit this website.

കടല്‍ക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു

ന്യൂദല്‍ഹി- 2012ല്‍ രണ്ട് മലയാളി മത്സ്യതൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. നഷ്ടപരിഹാരമായി ഇറ്റലി കെട്ടിവച്ച 10 കോടി രൂപ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് കൈമാറാന്‍ കേരള ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. നഷ്ടപരിഹാരം നല്‍കിയതു കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീം കോടതി അംഗീകരിച്ചത്. കേരള സര്‍ക്കാരും ഇതിനെ എതിര്‍ത്തില്ല.

നാവികര്‍ക്കെതിരെ ഇറ്റലിയില്‍ വിചാരണ നടക്കും. ഇതിനോട് സഹകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കടല്‍ക്കൊല കേസുമായി ദല്‍ഹി പാട്യാല ഹൗസ് കോടതിയിലും സുപ്രീം കോടതിയിലുമാണ് കേസ് നടപടികള്‍ നടന്നുവന്നത്. ഇതെല്ലാം അവസാനിപ്പിച്ചു. 

2012 ഫെബ്രുവരി 15നാണ് മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവര്‍ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നത്. ഇറ്റാലി സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുകയില്‍ നാലു ലക്ഷം വീതം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും രണ്ട് കോടി ബോട്ടുടമയ്ക്കും വിതരണം കൈമാറും.
 

Latest News