ഒടുവില്‍ കള്ളനല്ലാതായി; ആഹ്ലാദം പ്രകടിപ്പിച്ച് ബ്ലോഗര്‍ ഗൗരവ്

ന്യൂദല്‍ഹി- കള്ളനെന്ന വിളി ഒഴിവായിക്കിട്ടയതില്‍ സന്തോഷം പ്രകടിപ്പിച്ച് യുട്യൂബിലെ ഫുഡ് ബ്ലോഗര്‍ ഗൗരവ് വാസന്‍.
വീഡിയോ അപ് ലോഡ് ചെയ്ത് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചിരുന്ന ബാബാ ക ധാബ ഉടമയടോപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് ഗൗരവിന്റെ സന്തോഷപ്രകടനം.

എല്ലാം നല്ല രീതിയില്‍ കലാശിച്ചുവെന്ന് അദ്ദേഹ പറഞ്ഞു. തെറ്റ് ചെയ്തവന് മാപ്പ് നല്‍കുന്നവനാണ് മഹാനെന്നാണ് മാതാപിതാക്കള്‍തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കോവിഡ് ലോക് ഡൗണില്‍ ഭക്ഷണ വിതരണത്തില്‍ തങ്ങള്‍ക്ക് നേരിട്ട ദുരവസ്ഥ വിവരിച്ച് പണം പിരിച്ച ഗൗരവ് വാസന്‍ കള്ളനാണെന്ന് ബാബാ കാ ധാബ ഉടമ നേരത്തെ ആരോപിച്ചിരുന്നു. പിന്നീട് തങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും ഗൗരവിന്റെ ഭാഗത്ത് തെറ്റില്ലെന്നും പറഞ്ഞ് ഉടമയും ഭാര്യയും രംഗത്തുവരികയായിരുന്നു.

 

Latest News