ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 94,000 വിദേശികള്‍ സൗദി വിട്ടു 

റിയാദ്- പോയ വര്‍ഷം മൂന്നാം പാദത്തില്‍ (2017 ജുലൈ-സെപ്റ്റംബര്‍) 94,000 വിദേശികള്‍ സൗദി അറേബ്യ വിട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്. രണ്ടാം പാദത്തില്‍ പൊതു,സ്വകാര്യ മേഖലയില്‍ വിദേശി തൊഴിലാളികളുടെ എണ്ണം 10.79 ദശലക്ഷമായിരുന്നെങ്കില്‍ മൂന്നാം പാദത്തില്‍ അത് 10.6 ദശലക്ഷമായി കുറഞ്ഞു. ജൂലൈക്കും സെപ്റ്റംബറിനുമിടയില്‍ 94,300 വിദേശ തൊഴിലാളികളാണ് നാടുകളിലേക്ക് മടങ്ങിയത്.
അതേസമയം, 2017 മൂന്നാം പാദത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി 5,09,180 വിസകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖല 22.3 ശതമാനം വിസകളും സ്വകാര്യ മേഖല 39.9 ശതമാനം വിസകളുമാണ് ഇഷ്യൂ ചെയ്തത്. 37.8 ശതമാനം വിസ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ്. 
വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിക്കു പുറമെ, തൊഴിലാളികള്‍ക്കും ലെവി ആരംഭിച്ചതോടെ ഇനിയും ഒഴിഞ്ഞു പോക്കുണ്ടാകുമെന്നാണ് കരുതുന്നത്. 
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നം കുറഞ്ഞിട്ടുണ്ടെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റഎ ലേബര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിട്ടും സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. വനിതകളുടെ തൊഴിലില്ലായ്മാ നിരക്ക് 22.9 ശതമാനത്തില്‍നിന്ന് 21.1 ശതമാനമായി കുറഞ്ഞു. 
 

Latest News