Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ കൊക്കയിലേക്കു വീണ് യുവാക്കൾക്ക്  ദാരുണാന്ത്യം

അൽബാഹ പ്രവിശ്യയിൽപെട്ട ബൽജുർശുയിൽ ഹസ്‌ന ചുരംറോഡിൽ ചെങ്കുത്തായ കൊക്കയിലേക്കു വീണ് മരണപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് പുറത്തെടുക്കുന്നു.
അൽബാഹ പ്രവിശ്യയിൽപെട്ട ബൽജുർശുയിൽ ഹസ്‌ന ചുരംറോഡിൽ ചെങ്കുത്തായ കൊക്കയിലേക്കു വീണ് മരണപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് പുറത്തെടുക്കുന്നു.

അൽബാഹ - കൊക്കയിലേക്കു വീണ് അൽബാഹയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അൽബാഹ പ്രവിശ്യയിൽപെട്ട ബൽജുർശുയിലെ ഹസ്‌ന ചുരം റോഡിൽ ചെങ്കുത്തായ കൊക്കയിലേക്ക് വീണാണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. രണ്ടാമനെ ഗുരുതരമായ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.

എന്നാൽ കൊക്കയിൽ നിന്ന് രക്ഷിക്കുന്നതിനു മുമ്പായി ഈ യുവാവും അന്ത്യശ്വാസം വലിച്ചു. ദുർഘടമായ മലമ്പ്രദേശത്തു കൂടി ഒരു കിലോമീറ്റർ ദൂരം കാൽനടയായി താണ്ടി ഹസ്‌ന ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് 29 ഉം 35 ഉം വയസ് വീതം പ്രായമുള്ള യുവാക്കൾ കാൽതെന്നി ചെങ്കുത്തായ കൊക്കയിലേക്ക് പതിച്ചത്. 

Latest News