ചിറ്റാരിക്കല്‍-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചിറ്റാരിക്കലിലെ ആന്റോയ്ക്ക് (27) എതിരെയാണ് പോക്‌സോ പ്രകാരം ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ആന്റോ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയുടെ കൂടെയാണ് പെണ്‍കുട്ടി താമസം. ഈ സമയത്ത് വീടിനടുത്തുള്ള ആന്റോ പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മുഖേനയാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.






