Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് ശുഭവാര്‍ത്ത; വിമാന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ഒഴിവാക്കിത്തുടങ്ങി

ന്യൂദല്‍ഹി- മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് ദല്‍ഹിയിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. മഹാരാഷ്ട്ര, തെലംഗാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കിയത്.
നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ റിപ്പോര്‍ട്ടില്‍ ഒറിജിനല്‍ പരിശോധനാ ഫലം കാണാന്‍ കഴിയുന്ന ക്യുആര്‍ കോഡ് ഉറപ്പുവരുത്തണമെന്നും സപൈസ് ജെറ്റ് അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/06/14/spice.jpg

 

Latest News