Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക്ഡൗൺ ഇതുപോലെ തുടരുത്, ഇളവുകൾ അനുവദിക്കണം-പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം- ലോക്ഡൗണിൽ കൂടുതൽ ഇളവു നൽകി ജനജീവിതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. മേയ് എട്ടു മുതൽ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ 38 ദിവസമാകുകയാണ്. ലോക് ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നും കത്തിലുണ്ട്.  
 സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്.  കൂലിവേല ചെയത് ജീവിക്കുന്നവർ, ദിവസവേതനക്കാർ, കർഷകർ, വ്യാപാരികൾ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, തീരമേഖലകളിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ,  കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, വീട്ടുജോലിക്കാർ, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.
നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.  തുടർന്നും ലോക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല.  കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
 

Latest News