Sorry, you need to enable JavaScript to visit this website.

ജൂലൈ മുതൽ സിൻഡിക്കേറ്റ് ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡുകൾ ഉണ്ടാകില്ല

സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചതിനാൽ, ജൂലൈ 1 മുതൽ സിൻഡിക്കേറ്റ് ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡുകളും വിദേശനാണ്യ ഇടപാടിനുള്ള സ്വിഫ്റ്റ് കോഡുകളും ഉണ്ടാകില്ല. അക്കൗണ്ട് ഏതു കാനറ ബാങ്ക് ശാഖയിലേക്കാണോ ലയിപ്പിച്ചത്, ആ ശാഖയുടെ ഐ.എഫ്.എസ്.സി കോഡ് വേണം അന്നു മുതൽ ഉപയോഗിക്കാനെന്ന് കാനറ ബാങ്ക് അറിയിച്ചു. ശാഖയോ, രമിമൃമയമിസ.രീാ/കഎടഇ വെബ്‌സൈറ്റോ സന്ദർശിച്ച് കോഡ് അറിയണം. സിൻഡിക്കറ്റ് ബാങ്കിന്റെ ചെക്ക് ബുക്ക് മാറ്റി പുതിയ ഐ.എഫ്.എസ്.സി കോഡും എം.ഐ.സി.ആർ കോഡുമുള്ള ചെക്ക് ബുക്ക് വാങ്ങുകയും വേണം. വിദേശനാണ്യ വിനിമയത്തിന് കാനറ ബാങ്കിന്റെ സ്വിഫ്റ്റ് കോഡായ ഇചഞആകചആആഎഉ ഉപയോഗിക്കണം.
 

Latest News