Sorry, you need to enable JavaScript to visit this website.

ഓറിയന്റ് ബെല്ലിന്റെ ഫോർ എവർ ശ്രേണി വിപണിയിൽ

മുൻനിര ടൈൽ ബ്രാൻഡായ, ഓറിയന്റ് ബെൽ ടൈൽസ്, പുതിയ നിറങ്ങളിലും ഡിസൈനിലുമുള്ള, ഫോർ എവർ ശ്രേണി ടൈലുകൾ വിപണിയിൽ അവതരിപ്പിച്ചു. പോറലുകളെ പ്രതിരോധിക്കാൻ കരുത്തുള്ള കോട്ടിംഗ് ആണ് പ്രധാന പ്രത്യേകത. കോട്ടിംഗിന്റെ ദൃഡത അളക്കുന്ന മോഹ്‌സ് സ്‌കെയിലിൽ പുതിയ ടൈലിന്റെ റേറ്റിംഗ് 8 ആണ്. കനമുള്ള വസ്തുക്കൾ പുതിയ ടൈലിലൂടെ വലിച്ചിഴച്ചാൽപോലും ടൈലിന് ഒരു പോറൽപോലും സംഭവിക്കില്ല. അണു വിമുക്തമാണ് ഫോർ എവർ ശ്രേണി. 99 ശതമാനം ബാക്ടീരിയയെയും ഫംഗസിനെയും 24 മണിക്കൂറിനുള്ളിൽ കൊല്ലാനുള്ള ശേഷിയും ഉണ്ട്. ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന രുചിഭേദങ്ങൾക്ക് അനുസൃതമാണ് ഫോർ എവർ ശ്രേണിയുടെ രൂപ കൽപനയെന്ന് ഓറിയന്റ് ബെൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അലോക് അഗർവാൾ പറഞ്ഞു.
 

Latest News