ലോക്ഡൗണ്‍ പിന്‍വലിക്കുക ഘട്ടംഘട്ടമായി; കൂടുതല്‍ ഇളവുകള്‍ ഇന്നറിയാം

തിരുവനന്തപുരം- കേരളത്തില്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കും.
കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാ മേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്‌സിന്‍ എടുത്താലേ കോവിഡ് ഭീഷണിയില്‍നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്. 75 ശതമാനംപേരും പൂര്‍ണമായി വാക്‌സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ രോഗബാധ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു.
 

Latest News