നാമക്കല്‍- തമിഴ്‌നാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാമക്കലിലെ ധരണീദേവി (25) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ഈറോഡ് സ്വദേശി ശബരീനാഥനെയാണ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണ മാല കവര്‍ന്ന മോഷ്ടാവാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിരുന്നത്.
ഏതാനും വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി ഈറോഡില്‍നിന്ന് മടങ്ങവെ, കുമരപാളയത്തിനടുത്തുവെച്ച് ശബരീനാഥന്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക കുറ്റം അജ്ഞാതനായ മോഷ്ടാവില്‍ ചുമത്താനുള്ള ശ്രമം വിലപ്പോയില്ല. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നാമക്കല്‍ പോലീസ് സൂപ്രണ്ട് സരോജ് കുമാര്‍ താക്കൂര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.






