ഹജ് രജിസ്‌ട്രേഷന് തുടക്കമായി; മഹ്‌റമില്ലാത്ത സ്ത്രീകളുടെ അപേക്ഷയും സ്വീകരിക്കും

മക്ക- വിശുദ്ധ ഹജ് ചെയ്യാൻ താൽപര്യമുള്ള ആഭ്യന്തര തീർഥാടകരിൽനിന്ന് ഇട്രാക്ക് വഴി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. 18 മുതൽ 65 വയസ്സ് വരെ പ്രായമുള്ള, കോവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ച, നിത്യരോഗികൾ അല്ലാത്തവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ. ആദ്യ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷമായി ഹജ് ചെയ്യാത്തവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്. അതുപോലെ, മഹ്‌റമില്ലാതെ ഒരുസംഘം സ്ത്രീകളോടൊപ്പം ഹജ് ചെയ്യാൻ വരുന്ന സ്ത്രീകളുടെ അപേക്ഷയും പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പുണ്യകർമം നിർവഹിക്കേണ്ട സാഹചര്യത്തിൽ ഹാജിമാർക്ക് മുന്തിയ സേവനം നൽകുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ടെന്റുകളിൽ ഒരുക്കുക. മക്കയിൽ നാല് കേന്ദ്രങ്ങളിലായാണ് ഹാജിമാരെ സ്വീകരിക്കുക. തുടർന്ന് അവരെ മസ്ജിദുൽ ഹറാമിലേക്ക് ത്വവാഫുൽ ഖുദൂം ചെയ്യാൻ കൊണ്ടുപോകും. ശേഷം രണ്ട് ഘട്ടങ്ങളിലായി അവരെ മിനായിലേക്ക് നീക്കും. ഇതിനായി തുടർച്ചയായി സഞ്ചരിക്കുന്ന ഷട്ടിൽസർവീസ് സേവനങ്ങളുമുണ്ടാകും. ഹജ് കർമങ്ങൾ അവസാനിപ്പിക്കുന്നതിനായി മിനായിൽനിന്ന് തിരിച്ച് ഹറമിലേക്കും ഈ ഗതാഗത സൗകര്യമുണ്ടായിരിക്കും.
 

Latest News