Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

39 ഭാര്യമാർ, 89 മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ മരിച്ചു

ഐസോൾ- ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെടുന്ന മിസോറാമിലെ സിയോണ ചന(76) അന്തരിച്ചു. 39 ഭാര്യമായും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതായിരുന്നു ചനയുടെ കുടുംബം. ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മിസോറാമിൽ എത്തുന്ന വിനോദ സഞ്ചാരികൾ ചനയെ സന്ദർശിക്കുന്നത് പതിവായിരുന്നു. മിസോറാമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാനുള്ള കാരണം ചനയുടെ കുടുംബമായിരുന്നു. 

17 വയസുള്ളപ്പോൾ തന്നേക്കാൾ മൂന്നു വയസ് പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്താണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. തലാങ്‌നുവാമിലെ നൂറിലേറെ മുറികളുള്ള നാലു നില വീട്ടിലാണ് ചനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ മുറിയോട് ചേർന്ന ഡോർമിറ്ററിയിലായിരുന്നു ഭാര്യമാരുടെ താമസം. ഭക്ഷണം പാകം ചെയ്യുന്നത് ഒരു അടുക്കളയിലായിരുന്നു. നിരവധി ലോക മാധ്യമങ്ങളിൽ ചനയുടെ ജീവിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

 

Latest News